മ​ഴ​ക്കെ​ടു​തി; ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ കെ​ടു​തി തു​ട​രു​ന്ന​തി​നാ​ൽ ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള എ​യ‍​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

അ​തേ​സ​മ​യം ദു​ബാ​യി​ലേ​ക്കു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് പു​ന​ക്ര​മീ​ക​രി​ച്ച​ത്.

ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം 48 മ​ണി​ക്കൂ​ർ നീ​ട്ടി. ദു​ബാ​യി വ​ഴി​യു​ള്ള ക​ണ​ക്ഷ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ ചെ​ക്ക് ഇ​ൻ നി​ർ​ത്തി​വ​ച്ച​താ​യി എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​നും അ​റി​യി​ച്ചു.

ഇ​ന്ന് രാ​ത്രി 12 വ​രെ​യാ​ണ് ചെ​ക്ക് ഇ​ൻ നി​ർ​ത്തി​വ​ച്ച​ത്. ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വീ​സ് തു​ട​രും. ടി​ക്ക​റ്റു​ക​ൾ​ക്ക് റീ​ഫ​ണ്ട് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ +971501 205172,+971569950590, +971507347676,+971585754213

Related posts

Leave a Comment