കലാപം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയയിൽ പട്ടാളക്കാരുടെ പിടിയിലകപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകന് തുണയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഞാൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ ഹിന്ദിൽ നിന്നാണല്ലേ എന്നാണ് അവർ തിരിച്ചു ചോദിച്ചത്.
ഷാരൂഖ് ഖാനെ ഞങ്ങളുടെ സ്നേഹം അറിയിക്കൂ എന്നാണ് ഈ പട്ടാളക്കാർ എന്നോട് പറഞ്ഞത്. കൂടാതെ അമിതാഭ് ബച്ചൻ, കത്രീന കൈഫ്, കരീഷ്മ കപൂർ എന്നിവരും അവരുടെ പ്രിയപ്പെട്ട താരങ്ങളാണ്.
ഇവരുടെ ജീവിതത്തെക്കുറിച്ചൊക്കെ അറിയാനായിരുന്നു ആ പട്ടാളക്കാർക്ക് ഏറെ ഇഷ്ടം. അവർക്കൊപ്പമുള്ള നിമിഷങ്ങൾ നന്ദിയോടെയാണ് ഞാൻ എന്നും ഓർക്കുന്നത്. മാധ്യമപ്രവർത്തകൻ പറഞ്ഞു.