കടലിലും കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതും അത് മനുഷ്യനും പ്രകൃതിക്കും മറ്റു ജീവികൾക്കുമൊക്കെ എത്രത്തോളം ദോഷമാകുമെന്നും ദിവസവും കണ്ടും കേട്ടുമൊക്കെ നമ്മൾ അറിയുന്നുണ്ട്.
കടലിൽ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നതിന്റെ അപകടം സംബന്ധിച്ച് നിരവധി വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സമുദ്രജീവികളെ ഇത്തരത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുന വരുന്നത്.
പ്ലാസ്റ്റിക് കയർ ശരീരത്തിൽ കുടങ്ങിയതുമൂലം ബുദ്ധിമുട്ടുന്ന ഒരു സ്രാവിന്റെയും അതിനെ രക്ഷിക്കുന്ന മുങ്ങൽ വിദഗ്ധന്റെയും വീഡിയോയാണ് സയൻസ് ഗേൾ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.