കഷ്ടപ്പെട്ടു ചൂണ്ടയിട്ടു പിടിച്ച മീനിനെ മറ്റാരെങ്കിലും തട്ടിയെടുത്താല്‍ നിങ്ങള്‍ക്ക് സഹിക്കുമോ ? അത്തരത്തിലുള്ള ഒരു രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാള്‍ പിടികൂടിയ മീനിനെ തൊട്ടു പിന്നാലെയെത്തിയ കൂറ്റന്‍ സ്രാവ് ചാടിപ്പിക്കിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചാവിഷയം.
അമേരിക്കയിലെ മസാച്ചൂസെറ്റ്സിലെ കേപ്പ് കോഡ് ബേയില്‍ മീന്‍ പിടിക്കാന്‍ പോയ കുടുംബത്തിനാണ് സ്രാവ് പണികൊടുത്തത്. ഇവര്‍ ചൂണ്ടയില്‍ പിടിച്ച മീനിന്റെ പിന്നാലെ എത്തിയ സ്രാവ് ഒറ്റച്ചാട്ടത്തില്‍ ഈ മീനിനെ വായിലാക്കുകയായിരുന്നു. ഡഗ് നെല്‍സണ്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. താനും കുടുംബവും സ്രാവിനെ അപ്രതീക്ഷിതമായി കണ്ട് ഭയന്ന് പോയതായി അദ്ദേഹം വ്യക്തമാക്കി. നെല്‍സന്റെ മകന് ജാക്ക് ബോട്ടിന്റെ മുമ്പില്‍ നിന്ന് സ്രാവിനെ കണ്ട് ഞെട്ടിപ്പോവുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ വളരെ വേഗത്തിലാണ് വൈറലായി മാറിയത്.
Incredible footage today from Doug Nelson of Franklin, MA fishing aboard the Columbia out of Rock Harbor in Orleans. @MA_Sharks pic.twitter.com/rK3yk5j6SG
— Atlantic White Shark Conservancy (@A_WhiteShark) July 20, 2019