ഓസ്ട്രേലിയയിൽ ചുഴലിക്കാറ്റിനെ തുടർന്ന് വഴിയിൽ കണ്ടെത്തിയത് സ്രാവിനെ. ശക്തമായ മഴയെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലാണ് സ്രാവ് കരയിൽ എത്തിപ്പെട്ടത്. ചെളിക്കുണ്ടിൽ സ്രാവ് ചത്തു കിടക്കുന്നതു കണ്ട പ്രദേശവാസികൾ ഞെട്ടി.
സ്രാവിന്റെ ചിത്രം സോഷ്യൽ മീഡിയായിൽ വൈറലായതിനെ തുടർന്ന് ഫയർ ആൻഡ് എമർജൻസി പ്രവർത്തകർ പ്രദേശവാസികൾക്ക് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. കാരണം വെള്ളത്തിൽ മറ്റു തരത്തിലുള്ള ആക്രമണകാരികളായ ജീവികളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അദേഹം പറയുന്നത്.
അയ്റിലെ വടക്കൻ ക്യൂൻസി ലാൻഡിലാണ് ദിവസങ്ങളായി ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിരിക്കുന്നത്. സ്രാവിന്റെയും വെള്ളപ്പൊക്കത്തിന്റെയും ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത് ഫയർഫോഴ്സ് അധികൃതർതന്നെയാണ്.