വൈപ്പിൻ: ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയത്തിൽ മുഖ്യമന്ത്രിയുടെ ശൈലിമാറ്റണമെന്ന ആവശ്യം മൗഢ്യമെന്ന് എസ്.ശർമ്മ എംൽഎ. ഓരോ മനുഷ്യനും അവന്റെ വളർച്ചയിൽ രൂപപ്പെട്ടുവരുന്ന സ്വാഭാവികമായ ഒരു ശൈലിയുണ്ട്. ആ ശൈലി ഒരു തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ചുവെന്നു പറയുന്നതിലെ ഔചിത്യം എന്താണെന്നും എംഎൽഎ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് വിരുദ്ധമല്ല, മറിച്ച് ബിജെപി വിരുദ്ധ വികാരമാണ്. ബിജെപിയെ അകറ്റി നിർത്തണമെന്ന് എല്ലാവരും ആഗ്രഹിച്ചു. അങ്ങിനെവരുന്പോൾ കോണ്‍ഗ്രസിനു മന്ത്രിസഭ രൂപീകരിക്കാൻ കഴിയും. ഇത്തരത്തിൽ ബിജെപിയെഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന് ജനം വോട്ടു ചെയ്തത്.
ഇത് സ്വാഭാവികമായും എൽഡിഎഫിന് ദോഷകരമായി മാറി. ഇതിനെ ജനം എൽഡിഎഫിന് എതിരാണെ രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമം അസംബന്ധമാണ്. തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് തലകുനിച്ച് അംഗീകരിക്കുന്നു, ഒപ്പം സംസ്ഥാനത്ത് ബിജെപിയെകൊണ്ട് അക്കൗണ്ട് തുറക്കാൻ അനുവദിക്കാതിരുന്ന മുഴുവൻ വോട്ടർമാരെയും എൽഡിഎഫ് അഭിവാദ്യം ചെയ്യുന്നതായും എംൽഎ അറിയിച്ചു.