കണ്ടവരുണ്ടോ? ഷാര്‍മിളയും മാനേജര്‍മാരും ജ്വല്ലറി ഷോറൂമില്‍ നിന്ന് കടത്തിയത് 2.35 കോടിയുടെ സ്വര്‍ണം; മൂന്നു മാനേജര്‍മാര്‍ അറസ്റ്റില്‍; യുവതി മുങ്ങി

SHARMILAകൊച്ചി: ജ്വല്ലറി ഷോറൂമില്‍നിന്നു സ്വര്‍ണം കടത്തിയ കേസില്‍ മൂന്നു മാനേജര്‍മാര്‍ അറസ്റ്റിലായി. നാലാം പ്രതിയായ യുവതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ജോയി ആലുക്കാസിന്റെ അങ്കമാലി ജ്വല്ലറി ഷോറൂമില്‍നിന്നാണ് സ്വര്‍ണം കടത്തിയതായി പരാതിയുള്ളത്.

ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോയി, മാള്‍ മാനേജര്‍, അസിസ്റ്റന്റ് ജ്വല്ലറി മാനേജര്‍, അങ്കമാലി തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ രാജീവിന്റെ ഭാര്യ ഷാര്‍മിള എന്നിവര്‍ ഗൂഢാലോചന നടത്തി പലപ്പോഴായി സ്വര്‍ണം കടത്തിയെന്നു ജോയി ആലുക്കാസ് കമ്പനിയുടെ പരാതിയില്‍ പറയുന്നു. 7202.910 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സ്‌റ്റോക്കില്‍ കൃത്രിമം കാണിച്ചു കടത്തിക്കൊണ്ടുപോയി കമ്പനിക്ക് 2.35 കോടിയുടെ നഷ്ടം വരുത്തി. അര്‍ധവാര്‍ഷിക ഓഡിറ്റിംഗിലാണ് സ്‌റ്റോക്കില്‍ സ്വര്‍ണം കുറവുള്ളതായും കണക്കില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തിയത്.

നാലാം പ്രതി ഷാര്‍മിളയുടെ സഹായത്തോടെയാണു സ്വര്‍ണം കടത്തിക്കൊണ്ടുപോയതെന്ന് അങ്കമാലി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റു ജീവനക്കാര്‍ അറിയാതിരിക്കാന്‍ സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന ഷാര്‍മിളയെ ഷോറൂമില്‍ വിളിച്ചുവരുത്തിയായിരുന്നു സ്വര്‍ണം കൊടുത്തുവിട്ടിരുന്നതത്രേ.

Related posts