വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ സഹോദരി വൈഎസ് ശർമിള റെഡ്ഡിയും തമ്മിൽ പരസ്യപ്പോര്.
വിജയവാഡയിൽ ഇന്നു “ചലോ സെക്രട്ടേറിയറ്റ്’ പ്രതിഷേധത്തിന് വൈഎസ് ശർമിള റെഡ്ഡി ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറി. സഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ശർമ്മിള ഇന്നലെ രാത്രി കഴിഞ്ഞത് വിജയവാഡയിലെ കോൺഗ്രസ് ഓഫീസിലാണ്.
തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണു ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരേ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.
യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും വിദ്യാർഥികളുടെയും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പൂർണമായും പരാജയപ്പെട്ടെന്നു ശർമ്മിള ആരോപിച്ചിരുന്നു.