കോയന്പത്തൂർ : ഗാന്ധിപുരം-സോമനൂർ റൂട്ടിൽ ബസ് ഓടിക്കാൻ ഇനി വളയിട്ട കൈകളും. ഇൗ റൂട്ടിലെ ആദ്യ ബസ് ഡ്രൈവറാവുകയാണ് ഷർമിള.
ഓട്ടോ ഡ്രൈവറായ അച്ഛൻ മഹേഷാണ് തനിക്ക് ഡ്രൈവിംഗിലേയ്ക്ക് ഇറങ്ങാൻ പ്രചോദനമായതെന്ന് ഷർമിള പറയുന്നു.
അച്ഛൻ ഓടിച്ചിരുന്ന പാചക വാതക സിലിണ്ടർ ഓട്ടോ ഓടിച്ചിരുന്ന ഷർമിള അച്ഛനൊപ്പം ഓട്ടോയും ഓടിച്ചിട്ടുണ്ട്.
ബസ് ഡ്രൈവറാകാൻ സ്വപ്നം കാണുന്നതിനിടെ ഷർമിള ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള പരിശീലനവും ലൈസൻസും നേടി.
2019 മുതൽ കോയന്പത്തൂരിൽ ഓട്ടോ ഓടിച്ചു വരുന്നതിനിടെയാണ് ഹെവി ലൈസൻസ് സ്വന്തമാക്കുന്നത്.
ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കി സർക്കാർ ജോലിക്കായി കാത്തിരിക്കാതെ വിവി ട്രാൻസ്പോർട്ട് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് ഷർമിള ബസ് ഡ്രൈവറായി ഈ രംഗത്തേക്ക് എത്തിയത്.