ഇരിങ്ങാലക്കുട: ഫെയ്സ്ബുക്കിലൂടെ ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് അരകോടി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കൊലക്കേസ് പ്രതിക്ക് ഉന്നതരുമായി ബന്ധമുള്ളതായി സൂചന. എറണാകുളം ഇരുന്പനം സ്വദേശി ഷാരോണ്‍ (29) ആണ് ഇന്നലെ അറസ്റ്റിലായത്.
ആറുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവത്തിന് തുടക്കം. ഇരിങ്ങാലക്കുട സ്വദേശിയായ റഷ്യൻ വിദേശ വ്യവസായിയെ വനിതാ ഡോക്ടറാണെന്നാണ് പറഞ്ഞ് യുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയായിരുന്നു.പിന്നീട് നിരവധി തവണ ചാറ്റുചെയ്ത ഇവർ തങ്ങളുടെ ചിത്രങ്ങൾ പരസ്പരം അയച്ചു കൊടുത്തിരുന്നു.
ഇവർ കൂടുതൽ അടുത്തതോടെ വിദേശ മലയാളിക്കു യുവതിയെ നേരിൽ കാണാൻ ആഗ്രഹിച്ചപ്പോൾ കൊയന്പത്തൂരിലെ വീട്ടിൽ നേരിട്ടുവരാൻ ആവശ്യപ്പെട്ടു. ഇതോടെ വിദേശത്തു നിന്നും നാട്ടിലെത്തിയ വ്യവസായി ഇരിങ്ങാലക്കുടയിൽ നിന്നും കോയന്പത്തൂരിലേക്ക് സ്വന്തം കാറിൽ യാത്ര തിരിച്ചു.
കൊയന്പത്തൂരിലെത്തിയ വിദേശ മലയാളിയുടെ കാറിൽ ബലംപ്രയോഗിച്ച് മൂന്നുയുവാക്കൾ കയറുകയും എൻഐഎയിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ നിങ്ങൾ ചാറ്റ് ചെയ്തിരുന്ന യുവതിയെകുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവാൻ ആവശ്യപ്പെട്ടു.
ആറു വർഷമായി ഇന്റർപോൾ തിരയുന്ന രാജ്യാന്തര കുറ്റവാളിയാണെന്നും മയക്കുമരുന്നും കള്ളനോട്ടും ഇന്ത്യയിലേക്ക് കടത്തുന്ന എജന്റുമാണ് ആ യുവതിയെന്ന് ഇവർ വ്യവസായിയോട് പറഞ്ഞു. യുവതിയുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും കൈമാറണമെന്ന ആവശ്യപ്പെട്ടതോടെ ഭയന്ന വ്യവസായിയോട് കേസിൽ നിന്നും രക്ഷപ്പെടുത്തുവാൻ ഒരു കോടി രൂപ ഈ സംഘം ആവശ്യപ്പെട്ടു.
കൊയന്പത്തൂരിലേക്കും പിന്നെ ബംഗ്ലരുവിലേക്കും വ്യവസായിയെ കൊണ്ട ു പോയി ഇവർ പലയിടത്തായി താമസിപ്പിച്ചു. അവസാനം അരക്കോടി രൂപ നൽക്കാൻ ധാരണയിലെത്തിയതോടെ ഇവർ വ്യവസായിയോടൊപ്പം തിരികെ നാട്ടിലേക്കുപോയി പണം വാങ്ങി തിരിച്ചു പോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത് തട്ടിപ്പാണെന്ന് വ്യവസായിക്ക് മനസിലായത്.പിന്നീട് ഇയാൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് യുവതിയായി ഫെയ്സ്ബുക്കിൽ ചാറ്റ് ചെയതത് 24 ക്കാരനായ യുവാവാണെന്ന് മനസിലായത്.
എറണാകുളം ആലപ്പുഴ മേഖലയിലെ ഗുണ്ട ാ നേതാവും കൊലപാതക കേസിലെ പ്രതിയുമായ ഷാരോണ്‍ ആണ് കേസിലെ പ്രധാന പ്രതിയെന്ന് പോലീസിന് വ്യക്തമായി. 2015 ൽ ആലപ്പുഴ മണ്ണഞ്ചേരിയിൽ വേണുഗോപാൽ എന്നയാളെ വെട്ടികൊലപ്പെടുത്തിയ ഇയാൾ ഗുണ്ടകൾക്ക് പോലും പേടി സ്വപ്നമായി. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
പോലീസ് അന്വേഷണം ഉൗർജിതമാക്കിയതോടെ വിവാദമായ പല ക്രിമിനൽ കേസുകൾ കൈക്കാര്യം ചെയ്യുന്ന അഭിഭാഷകരാണ് പ്രതിക്കായി കേസിൽ ഇടപ്പെടുന്നത്. ഇതോടെ പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണ് സൂചന. അന്വേഷണത്തിനിടയിൽ പോലീസിനു മേൽ രാഷ്ട്രീയ സമ്മർദങ്ങളും ഉണ്ടായതായും പറയപ്പെടുന്നു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഉൗർജിതമാണ്.
കർണാടക, ബോംബെ സ്വദേശികളാണ് കൂടെ പ്രതികളായിട്ടുള്ളത്. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യവസായിയുടെ സഹോദരനും കേസിൽ പ്രതിയാണെന്ന് പറയുന്നു. കോടതിൽ ഹാജരാക്കിയ പ്രതിയെ പോലീസ് വീണ്ട ും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്പോഴാണ് സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് ഡിവൈഎസ്പി ഫെയ്മസ് വർഗീസ് പറഞ്ഞു.