ആലപ്പുഴ: പാറശാല ഷാരോണ് വധക്കേസില് ഹൈക്കോടതിയില് നിന്ന് ജാമ്യം ലഭിച്ചതിനെത്തുടര്ന്ന് ജയില് മോചിതയായ ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച് ഗ്രീഷ്മ.
അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ഗ്രീഷ്മ മാധ്യമങ്ങളോടു പറഞ്ഞു.
തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള് ‘എന്റെ ആവശ്യങ്ങള് ഞാന് ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി
ആവശ്യത്തില് ഉറച്ചുനില്ക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയില് ഉള്ള കാര്യമല്ലേ എന്നും ഗ്രീഷ്മ പ്രതികരിച്ചു.
കോടതിയിലുള്ള കാര്യങ്ങള് കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
ആണ്സുഹൃത്തായ ഷാരോണിനെ കഷായത്തില് വിഷം കലര്ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോള് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. 2022 ഒക്ടോബര് 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.