കൊച്ചി: ബിരുദ വിദ്യാർഥിയായ ഷാരോണ്‍ രാജിനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ കാമുകിയും മുഖ്യപ്രതിയുമായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി.
അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി അറിയിച്ചു. ജസ്റ്റീസ് വിജു എബ്രഹാമിന്റേതാണ് വിധി.
ഒന്നാം പ്രതി ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻവേണ്ടി ബന്ധുക്കളായ തങ്ങളെ തെളിവു നശിപ്പിക്കൽ കേസിൽ കുടുക്കിയെന്ന് ആരോപിച്ചാണ് ജാമ്യഹർജി നൽകിയത്. എന്നാൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു.