മാനഭംഗക്കേസിൽ 20 വർഷം ശിക്ഷ ലഭിച്ച ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കിംഗ് ഖാൻ ഷാരൂഖ്. ഷാരൂഖ് ഖാൻ ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു റാം റഹീമിനെതിതായ കോടതി വിധിയെത്തിയത്. തുടർന്ന് തത്സമയ പ്രതികരണവുമായാണ് താരം കൈയടി നേടിയത്.
കപട സ്വാമിമാരെ ആരാധിക്കുന്നവർ ക്രിയാത്മകമായി ചിന്തിക്കാൻ തയാറാകണമെന്നും ഇത്തരം വിധികൾ സമൂഹം പാഠമാക്കണമെന്നും ഖാൻ അഭിപ്രായപ്പെട്ടു. അതേസമയം, ഷാരൂഖിന്റെ പ്രതികരണം ഷെയർ ചെയ്യാൻ ചാനൽ വിസമ്മതിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേയും വിവാദവിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്.