ഷാരൂഖ് ഖാനെ പറ്റിയുള്ള രഹസ്യം പുറത്തുവിട്ട് ഭാര്യ ഗൗരിഖാൻ. ഷാരൂഖ് മേക്കപ്പിന് തന്നേക്കാൾ കൂടുതൽ സമയം എടുക്കാറുണ്ടെന്നാണ് ഗൗരി പറയുന്നത്. ഷാരൂഖിന് ഒരുങ്ങാൻ കൂടുതൽ സമയം വേണമെന്നും തങ്ങൾ തയാറാകാൻ ഒരു മണിക്കൂർ മതിയെങ്കിൽ ഷാരൂഖിന് മൂന്ന് മണിക്കൂർ വേണമെന്നും ഗൗരി പറഞ്ഞു.
സ്റ്റൈലീഷ് ദമ്പതിമാർക്കുള്ള പുരസ്കാരം ഏറ്റു വാങ്ങുന്നതിനിടെയാണ് താരപത്നി ഇക്കാര്യം പുറത്തുവിട്ടത്. സ്റ്റൈലുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരാളെക്കുറിച്ച് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഷാരൂഖിനെ ഗൗരി ഖാൻ ട്രോളിയത്.
ഞങ്ങളൊരു പാർട്ടിക്ക് പോകാൻ തയാറെടുക്കുമ്പോൾ ഞാൻ 20 മിനിറ്റിൽ റെഡിയാകും. പക്ഷേ ഷാരൂഖിന് മൂന്ന് മണിക്കൂർ വേണമെന്നും ഗൗരി പറഞ്ഞു.