സിനിമ താരങ്ങൾക്ക് ദൈവ തുല്യമായ സ്ഥാനം നൽകി ആരാധിക്കുന്നവർ നിരവധിയാണ്. അവരെ സന്തോഷിപ്പിക്കുവാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സാഹസികത ചെയ്യുന്നവരും നമ്മൾക്കു ചുറ്റും ധാരാളമായി ഉണ്ട്. അന്ധമായ താരാരാധനയാണ് ഇതിനെല്ലാം കാരണമാകുന്നത്. എന്നാൽ അത്തരമൊരു പ്രവർത്തി ചെയ്യ്ത തന്റെ ആരാധകനെ ശാസിച്ചിരിക്കുകയാണ് ബോളിവുഡ് കിംഗ് ഷാരൂഖാ ഖാൻ.
ഷാരൂഖ് ഖാന്റെ ഫാൻ എന്ന ചിത്രത്തിലെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ജാബ്ര ഡാൻസ് ഒരു ആരാധകൻ ഒരു ഹോർഡിംഗിന്റെ മുകളിൽ നിന്ന് ചെയ്യ്തതാണ് സംഭവം. അതിസാഹസികമായാണ് അദ്ദേഹം ഈ ഡാൻസ് ചെയ്യ്തത്. തുടർന്ന് അദ്ദേഹം ട്വീറ്റ് ചെയ്യ്ത വീഡിയോ നിമിഷങ്ങൾക്കൊണ്ട് വൈറലാകുകയായിരുന്നു.
തന്റെ ആരാധകന്റെ ഡാൻസ് അവസാനം കിംഗ് ഖാന്റെ ശ്രദ്ധയിലും പെട്ടു. വീഡിയോ കണ്ട് ഷാരൂഖ് ഖാൻ അഭിനന്ദിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം മറിച്ചായിരുന്നു. ഇത് എന്തു ഭീകരമാണ്. ഇത്തരം അപകടകരമായ കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്ന് അരാധകന്‍ ഉപദേശിക്കുകയുമായിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആരാധകന് മറുപടി നൽകിയത്.
കുറച്ചു നാളുകൾക്കു മുന്‍പ് പതിമൂന്ന് അടി ഉയരമുള്ള മതിലിൽ നിന്നും ചാടിയതിന് ബോളിവുഡ് താരം ടൈഗർ ഷറോഫും ആരാധകനെ ശകാരിച്ചിരുന്നു.