ഇപ്പോൾ 200 കോടി രൂപ വിലമതിക്കുന്ന ഷാരുഖ് ഖാന്റെ മുംബൈയിലെ വസതി വാങ്ങാൻ താൻ ആഗ്രഹിച്ചിരുന്നതായി സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.
മുംബൈ ബാന്ദ്രയിലുള്ള ഷാരുഖിന്റെ ബംഗ്ലാവായ മന്നത്ത് വാങ്ങണമെന്നുള്ള തന്റെ ആഗ്രഹം ഉപേക്ഷിച്ചത് പിതാവിന്റെ വാക്കു കേട്ടിട്ടാണെന്നും സൽമാൻ ഖാൻ പറയുന്നു. ഇത്ര വലിയ ബംഗ്ലാവ് നിനക്കെന്തിനാണെന്നാണ് അന്ന് പിതാവ് സൽമാനോട് ചോദിച്ചത്. ഇതേ ചോദ്യം താൻ ഷാരുഖിനോട് ഒരിക്കൽ ചോദിച്ചെന്നും സൽമാൻ വെളിപ്പെടുത്തി.
ഡൽഹിക്കാരൊക്കെ ബംഗ്ലാവിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും അതിനാലാണ് ഡൽഹിക്കാരാനായ താൻ ബംഗ്ലാവിൽ താമസിക്കുന്നതെന്നും പിൽക്കാലത്ത് ഷാരുഖ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.