കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഷാറൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഷാറൂഖിന്റെ കരൾ പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. എക്സ് റേ, സിടി സ്കാൻ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് വിവരം.
പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.
കേസില്‍ പരസ്പരവിരുദ്ധമായിട്ടാണ് പ്രതി ഷാറൂഖ് സെയ്ഫി മൊഴികൾ നൽകിയിരിക്കുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പോലീസിനോട് വ്യക്തമാക്കിയത്.