ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ ആകാഷയോടെയാണ് കാത്തിരിക്കുന്നത്.
ഷാരൂഖിന്റെ പ്രണയവും വിവാഹവുമെല്ലാം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വായിച്ചറിഞ്ഞത്.
1988-ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും മക്കള്‍ക്കൊപ്പം തങ്ങളുടെ പ്രണയം തുടരുകയാണ്.
ഇരുവരുടേയും പ്രണയകഥയും എല്ലാവര്ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം നമ്മൾ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളാണ്.
ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈക്കാരിയായ ഗൗരിയെ 1991 ഒക്ടോബര്‍ 25-നാണ് വിവാഹം കഴിച്ചത്.
തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളെയും താഴ്ചകളെയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്.
എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ടെന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹേമ മാലിനി കാരണം ഷാരൂഖിന്റെയും ഗൗരിയുടെയും ആദ്യരാത്രി കുളമായെന്നാണ് ആ റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ദില്‍ ആഷാ ഹേ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ബോളിവുഡില്‍ ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്.
അതുകൊണ്ട് തന്നെ ആ സിനിമ വളരെ പ്രധാനപ്പെട്ടതായിരുന്നു. വിവാഹ ദിവസം ഷാരൂഖിനെ ഹേമ മാലിനി വിളിക്കുകയും തന്നെ കാണണമെന്നും ഷൂട്ടിംഗ് സെറ്റിലേക്ക് വരണമെന്നും പറയുകയായിരുന്നു.
ഇതോടെ തന്റെ വധുവിനേയും കൂട്ടി ഷാരൂഖ് ലൊക്കേഷനില്‍ എത്തുകയായിരുന്നു. ഷാരൂഖും ഗൗരിയും എത്തുമ്പോള്‍ ഹേമ മാലിനി സെറ്റിലുണ്ടായിരുന്നില്ല.
ഉടനെ എത്തുമെന്ന് പറഞ്ഞത് പ്രകാരം ഇരുവരും കാത്തിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ഗൗരിയെ മേക്കപ്പ് റൂമിലിരുത്തി ഷാരൂഖ് ഷൂട്ടിംഗിലേക്ക് കടന്നു.
ഷൂട്ടിംഗ് പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടു പോയി. ഷാരൂഖ് തിരികെ വരുമ്പോള്‍ കണ്ടത് മേക്കപ്പ് റൂമിലെ കസേരയിലിരുന്ന് കല്യാണവേഷത്തിലിരുന്ന് ഉറങ്ങുന്ന ഗൗരിയെയാണ്.
ഷാരൂഖിന്റെ കണ്ണുകള്‍ ഈറനണിയി ക്കുന്നതായിരുന്നു ആ കാഴ്ച. തങ്ങളുടെ ആദ്യ രാത്രി അങ്ങനെ കുളമായത് ഷാരൂഖും ഗൗരിയും ഇന്നും മറന്നിട്ടില്ലത്രേ.
കാലം പിന്നിട്ടപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന് ആയി മാറിയപ്പോള്‍ നിര്‍മാതാവായി കൂടെ ഗൗരിയും വളര്‍ന്നു.
-പിജി