വിജയ്-അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിനിമയിൽ ഒരു ഫുട്ബോൾ കോച്ചിന്റെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.
സിനിമയുടെ അവസാന ഭാഗം ഏകദേശം 15 മിനിട്ട് സമയം ദൈർഘ്യമുള്ള കഥാപാത്രമാകും ഷാരൂഖിന്റെതെന്നാണ് സൂചന. ചെന്നൈ അല്ലെങ്കിൽ മുംബൈയിലായിരിക്കും താരത്തിന്റെ ഭാഗം ഷൂട്ടു ചെയ്യുന്നത്. 4-5 ദിവസത്തെ ഷൂട്ട് അദ്ദേഹത്തിനുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നയൻ താരയാണ് ചിത്രത്തിലെ നായിക.