ബോളിവുഡിലെ കിംഗ് ഖാനായ ഷാറൂഖ് ഖാന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട ചില തുറന്നു പറച്ചിലുകളാണ് ഷാറൂഖിനെ വീണ്ടും തലക്കെട്ടുകളിലെ താരമാക്കുന്നത്.
തന്റെ മകളുടെ കാമുകനെ കുറിച്ച് ഷാറൂഖ് ഖാന് രസകരമായ ചില കാര്യങ്ങള്‍ ഗൗരവത്തോടെ പറഞ്ഞിരിക്കുകയാണ്. മകള്‍ സുഹാനയെ ചുംബിക്കാന്‍ ശ്രമിക്കുന്നവന്റെ ചുണ്ട് പറിച്ചെടുക്കുമെന്ന് കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഫെമിനയ്ക്ക് നല്കിയ അഭിമുഖത്തില്‍ മകളുടെ കാമുകന് വേണ്ടുന്ന യോഗ്യതകള്‍ ഓരോന്നായി പറയുകയാണ് ഷാറൂഖ്. കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഒരു അച്ഛന്റെ സ്നേഹവും സ്വാര്‍ത്ഥതയുമെല്ലാം ഇതില്‍ കാണാം.
മകളുടെ കാമുകനാകാന്‍ ഒരുങ്ങുന്നയാളോട് ഷാറൂഖ് ഖാന് പറയാനുള്ളത് ഇക്കാര്യങ്ങളാണ്: നല്ലൊരു ജോലി വേണം, ജയിലില്‍ പോകാന്‍ യാതൊരു മടിയുമില്ലാത്തയാളാണ് ഞാന്‍, എല്ലായിടത്തും എന്റെ കണ്ണുകള്‍ ഉണ്ടാകും, ഒരു വക്കീലിനെ ഒപ്പം നിര്‍ത്തണം, എന്റെ രാജകുമാരി നിങ്ങളുടെ അടിമയല്ല, നിങ്ങള്‍ എന്റെ മകളോട് ചെയ്യുന്നതാണ് ഞാന്‍ നിങ്ങളോട് ചെയ്യുക, എപ്പോഴും ഒരു കാര്യം മനസില്‍ വേണം; എനിക്ക് നിങ്ങളെ ഇഷ്ടമായിക്കൊള്ളണമെന്നില്ല.