നിയമാനുസൃതമായ ജീവിതത്തെ ജീവിതമെന്നു പറയാനാവില്ല. ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് ജീവിക്കണം. പറയുന്നത് വല്ല കൊടുംകുറ്റവാളികളുമാണെന്നു കരുതിയാല്‍ തെറ്റി. ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ വാക്കുകളാണിത്. സിനിമയിലൂടെ ആരാധകരെ നന്മ പഠിപ്പിക്കുന്ന ഷാരൂഖ് നിയമലംഘനത്തിന്റെയും വിവാദം വിളിച്ചു പറയുന്നതിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ മറ്റാരേക്കാളും മുമ്പിലാണ്.പുതിയ സിനിമയുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് ഷാരൂഖ് ഇങ്ങനെ പറഞ്ഞത്. താരം നടത്തിയിരിക്കുന്ന ഈ തുറന്നു പറയലിന് സമാനമാണ് പുതിയ സിനിമയിലെ റോളും.
റിലീസ് ചെയ്യാനിരിക്കുന്ന റായീസില്‍ താരം ഒരു മദ്യക്കടത്തുകാരനായിട്ടാണ് അഭിനയിക്കുന്നത്. റായീസിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലായിരുന്നു താരത്തിന്റെ ഈ പ്രസ്താവന. പോസ്റ്ററില്‍ വലുതായി പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രങ്ങള്‍ കൊണ്ട് ചിത്രം വിജയിച്ചാല്‍ അതിന്റെ അംഗീകാരം തനിക്കു മാത്രമാകുമെന്നും തിരക്കഥാകൃത്തും സംവിധായകനും അപ്രസക്തനാകുമെന്നും താരം എസ്ആര്‍കെ പറയുന്നു.
പാക് താരം മഹിരാഖാനാണ് ചിത്രത്തിലെ നായിക. പോലീസുകാരന്റെ വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയും സിനിമയിലുണ്ട്്. നിയമ ലംഘനത്തെക്കുറിച്ച് തമാശയായിട്ടാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയതെങ്കിലും താരത്തിന്റെ പല പ്രസ്താവനകളും പ്രവര്‍ത്തികളും പല തവണ വിവാദം വിളിച്ചുവരുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ താരം വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഇരുന്ന് പുക വലിച്ചതും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തതുമെല്ലാം താരത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയിട്ടുണ്ട്്. പുതിയ പ്രസ്താവന നിയമലംഘനം നടത്താന്‍ കൂടുതല്‍ യുവാക്കളെ പ്രേരിപ്പിക്കുമോയെന്ന് കാ്ത്തിരുന്നു കാണേണ്ടിയിരിക്കുന്നു.