ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കി വൈറൽ ഡയലോഗായ ‘സോ ബ്യൂട്ടിഫുൾ സോ എലഗന്റ് ജസ്റ്റ് ലുക്കിംഗെ ലൈക്ക് എ വൗ’ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായ് മുന്നോട്ട് പോവുകയാണ്.
ദീപിക പദുക്കോൺ, രൺവീർ സിംഗ്, അമേരിക്കൻ മോഡൽ ആഷ്ലി ഗ്രഹാം തുടങ്ങിയ അഭിനേതാക്കളും ഈ ട്രെൻഡിനൊപ്പം വീഡിയോ ചെയ്തു. ഇത് മാത്രമല്ല വൈറൽ ഡയലോഗുകൾ ട്യൂൺ ചെയ്യുന്നതിൽ ജനപ്രിയ യൂട്യൂബർ-സംഗീതജ്ഞൻ യഷ്രാജ് മുഖാട്ടെ വൈറൽ ഡയലോഗിനെ ഒരു ഗാനമാക്കിയും സൃഷ്ടിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ഡയലോഗിന്റെ വീഡിയോകളാൽ നിറഞ്ഞിരിക്കുന്നു. ഇതിനെല്ലാം ഇടയിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഒരു പഴയ വീഡിയോ പുറത്തുവന്നു. അവിടെ അദ്ദേഹം നടി ജൂഹി ചൗളയെ അഭിനന്ദിക്കുന്നത് കാണാം.
സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവന്നയുടൻ വൈറൽ ട്രെൻഡിന് നെറ്റിസൺസ് ഷാരൂഖിനെ ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി. “അദ്ദേഹം ഇതിനകം അത് ചെയ്തു”എന്നാണ് വീഡിയോയ്ക്ക് വന്ന കമന്റ്.
18 വർഷമായി ബൊട്ടീക്ക് നടത്തുന്ന ഡൽഹി ആസ്ഥാനമായുള്ള സംരംഭകയായ ജാസ്മീൻ കൗർ സ്യൂട്ടുകൾ വിൽക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഈ ട്രെൻഡ് കൊണ്ടുവന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക