ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം.
പാരീസിലെ ഗ്രെവിൻ മ്യൂസിയമാണു നടന് ആദരവു നൽകിയത്. ഗ്രെവിനിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ്. ഓഗസ്റ്റ് 10ന് അദേഹത്തിനു നാണയം കൈമാറും.
പാരീസിലെ സെയ്ൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണിത്.
ലോകത്തിലെ പ്രധാന വാക്സ് മ്യൂസിയങ്ങളിലൊക്കെ താരത്തിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.