ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ മികച്ച ഒരു അച്ഛന്‍ കൂടിയാണ്. എത്ര തിരക്കുകളാണെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കാനും അവര്‍ക്കൊപ്പം സമയം ചിലവിടാനം ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. ഇതിനുദാഹരണമാണ് പുതിയ ചിത്രം സീറോയുടെ തിരക്കുകള്‍ മാറ്റിവച്ച് ഷാരൂഖ് ലണ്ടനിലേക്ക് പറന്നത്, മകള്‍ സുഹാനയുടെ ജൂലിയറ്റായുള്ള പ്രകടനം കാണാനായിരുന്നു ആ പറക്കല്‍.
ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന വേദിയില്‍ അവതരിപ്പിച്ചത്. ”ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം. വളരെ നല്ലൊരു അനുഭവമായിരുന്നു, എല്ലാ അഭിനേതാക്കളും നല്ലവണ്ണം പെര്‍ഫോം ചെയ്തു. മുഴുവന്‍ ടീമിനും അഭിനന്ദനം”. മകളുടെ പ്രകടനം കണ്ടു വികാരാധീനനായ ഷാരുഖ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സൂഹാനക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഷാരുഖിന്റെ കുറിപ്പ്. നല്ലൊരു അഭിനേതാവാകാനാണു താന്‍ ആഗ്രഹിച്ചിരുന്നതെന്നും സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ പ്രകടനം കണ്ടപ്പോഴാണ് അഭിനയത്തില്‍ തനിക്കു താല്‍പര്യമുണ്ടെന്നു മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതെന്നും സുഹാന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ലണ്ടനിലെ അര്‍ഡിംഗിലി കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് സുഹാന. നിരവധി ആരാധകരുണ്ട് ഈ താരപുത്രിയ്ക്ക്. സമൂഹമാധ്യമങ്ങളിലൂടെ സുഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. വോഗിന്റെ കവര്‍ ഗോളായുള്ള സുഹാനയുടെ ഫോട്ടോഷൂട്ട് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആദ്യമായി നടത്തിയ ഫോട്ടോഷൂട്ടിനെ താരപുത്രിയുടെ സിനിമാപ്രവേശത്തിന്റെ മുന്നോടിയായാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ ഈ ഫോട്ടോഷൂട്ടിനെത്തുടര്‍ന്ന് വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഷാരുഖ് ഖാന്റെ പുത്രിയായതുകൊണ്ടു മാത്രമാണ് അവസരം ലഭിച്ചതെന്നും അല്ലാതെ വോഗിന്റെ കവര്‍ ഗേളാകാന്‍ യാതൊരു യോഗ്യതയും സുഹാനയ്ക്ക് ഇല്ല എന്നുമായിരുന്നു വിമര്‍ശനങ്ങള്‍.