ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തൊട്ടടുത്ത് നിന്ന വയോധികനെ തള്ളി മാറ്റുന്ന ഷാരൂഖ് ഖാന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കിംഗ് ഖാനെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാനായി സ്വിറ്റ്സർലാൻഡിൽ എത്തിയതായിരുന്നു താരം. പരിപാടിക്കിടെ ഷാരൂഖിന്റെ ഫോട്ടോ മാധ്യമങ്ങൾ പകർത്തുന്നതിനിടെയാണ് താരം വയോധികനെ തള്ളിമാറ്റിയത്.
New: King having fun times 🤣🤣 #ShahRukhKhan pic.twitter.com/N28QS46lsI
— ℣ (@Vamp_Combatant) August 10, 2024
ഇതിന് പിന്നാലെ താരത്തിന് നേരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഷാരൂഖ് ഖാനെ പോലൊരു വ്യക്തിയില്‍ നിന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.
എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ ഇതല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഡിയോയുമായി ഷാരൂഖ് ആരാധകരും രംഗത്തെത്തിയിരുന്നു. ഈ വയോധികൻ ഷാരൂഖ് ഖാന് വളരെ അടുത്തറിയാവുന്ന സുഹൃത്തോ മറ്റോ ആകാമെന്നാണ് ആരാധകർ പറയുന്നത്.
Exclusive: Shah Rukh Khan with the same guy whom he "PushED" .
— ℣ (@Vamp_Combatant) August 10, 2024
When you are pure at heart , nothing can harm you.
#ShahRukhKhan pic.twitter.com/uIDeGXpmUD