ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരം കിംഗ് ഖാനാണ്. ഓം ശാന്തി ഓമില്‍ എനിക്ക് വളരെ ചെറിയ വേഷമായിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം നല്ലൊരു പ്രണയകഥ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല, എനിക്കൊരു കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് കോമഡി കഥാപാത്രം ചെയ്യാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ഒരു ഹാസ്യ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രേക്ഷകയെന്ന നിലയില്‍ കോമഡി വേഷങ്ങളാണ് ഞാന്‍ ആസ്വദിക്കാറുള്ളത്. എന്റെ പ്രിയപ്പെട്ട കാറ്റഗറി അതാണ്. -വിദ്യ ബാലൻ