ബോക്സോഫീസിൽ ഹിറ്റുകൾ തീർക്കാൻ ഖാൻമാർ ഒന്നിക്കുന്നതും നോക്കി ഇരിക്കുകയാണ് ഇരുവരുടെയും ആരാധകർ. കബീർ ഖാനും സൽമാൻ ഖാനും ഒന്നിക്കുന്ന ട്യൂബ്ലൈറ്റ് എന്ന ചിത്രത്തിൽ കിംഗ് ഖാൻ ഷാരൂഖ് അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നു.
ഇപ്പോൾ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ചിത്രത്തിലെ ഷാരൂഖിന്റെ സാന്നിദ്ധ്യം മാത്രമല്ല, അദ്ദേഹം ചെയ്യുന്ന വേഷവും വെളിപ്പെട്ടിരിക്കുകയാണ്. ഈ വാർത്തവന്നതോടെ ഷാരൂഖും ഇതിനോട് പോസിറ്റീവായിട്ടിാണ് പ്രിതികരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ കബീർ ഖാൻ തന്നെയാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ട്യൂബ്ലൈറ്റിൽ ഷാരൂഖും ഉണ്ടാവും. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ വേഷത്തെപ്പറ്റി കൂടുതൽ പറയാനാവില്ല’ കബീർ പറഞ്ഞു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്ലൈറ്റ് ഒരുങ്ങുന്നത്. ചൈനക്കാരിയായ നടിയാണ് ചിത്രത്തിൽ സൽമാന്റെ നായിക. നേരത്തെ സൽമാൻ ഷാറൂഖിനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചിരുന്നു. സൽമാനും കബീറും ചേർന്നാണ് ട്യൂബ്ലൈറ്റ് നിർമിക്കുന്നത്.