മുംബൈ: ഇന്ത്യൻ നടന്മാരുടെ ആസ്തി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. ഷാരൂഖ് ഖാനാണു സമ്പന്നൻമാരില് ഒന്നാമൻ. 6,300 കോടി രൂപയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തി.
രണ്ടാമതുള്ള താരം ഹൃത്വിക് റോഷൻ. ആസ്തി 3,101 കോടി. മൂന്നാം സ്ഥാനത്താണ് അമിതാഭ് ബച്ചന്റെ ആസ്തിയാകട്ടെ 3,000 കോടി. ബച്ചന്റെ പിന്നിലുള്ള സല്മാൻ ഖാന് 2,850 കോടി രൂപയുടെ ആസ്തിയാണുള്ളത്.
അഞ്ചാമതുള്ള അക്ഷയ് കുമാറിന് 2,660 കോടിയും ആറാമതുള്ള ആമിര്‍ ഖാന് 1,862 കോടിയുമാണ് സന്പത്തെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരുടെ തൊട്ടുപിന്നിലായി തെന്നിന്ത്യയുടെ രാം ചരൺ വരുന്നു.
രാം ചരണ്‍ ആകെ 1,370 കോടി രൂപയുടെ ആസ്തിയാണുള്ളത്. തെന്നിന്ത്യൻ താരം നാഗാര്‍ജുന 950 കോടിയുമായി എട്ടാമതെത്തി. തമിഴകത്തിന്റെ രജനികാന്ത് 450 കോടിയുടെ ആസ്തിയുമായി ഒമ്പതാം സ്ഥാനത്തുണ്ട്.