ഹെയർസ്റ്റൈലിസ്റ്റിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് അമ്പരപ്പ് സമ്മാനിച്ച് ഷാരൂഖ് ഖാൻ. വരനെയും വധുവിനെയും ആശംസിക്കുവാൻ സദസിൽ എത്തിയ ഷാരൂഖിനെ കണ്ട് വിവാഹത്തിനെത്തിയ അതിഥികൾ ആവേശത്തിലാകുന്നതും വീഡിയോയിൽ കാണാം.
വരനോടും വിധുവിനോടും കുശലം പറഞ്ഞതിനു ശേഷമാണ് അദ്ദേഹം വേദിയിൽ നിന്നും മടങ്ങിയത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.