ഷാരൂഖിനൊപ്പം ഞാന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ല . അതിനുള്ള കാരണം ടീം മോശം പ്രകടനം നടത്തുമ്പോൾ ആ ദേഷ്യം എന്നോടാണ് ഷാരൂഖ് പ്രകടിപ്പിക്കുന്നതെന്ന് ജൂഹി ചൗള.
അത് എന്നോടല്ല ടീമിനോടാണ് പറയേണ്ടത് എന്ന് ഞാൻ അദ്ദേഹത്തോടു പറയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത്ര സുഖത്തില്‍ അല്ല. ഐപിഎൽ എല്ലായ്പ്പോഴും ആവേശം നൽകുന്ന ഒന്നാണ്. ഞങ്ങളുടെ ടീം കളിക്കുമ്പോള്‍ ഞങ്ങളെല്ലാം ടിവിയുടെ മുന്നിലുണ്ടാകും. ഞങ്ങളെല്ലാം വളരെ ടെൻഷനില് ആയിരിക്കും എന്ന് ജൂഹി ചൗള പറഞ്ഞു.