ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മുംബൈയിലെ ആഡംബര ഭവനമാണ് മന്നത്ത്. ഇപ്പോഴിതാ മന്നത്തിലെ ഒരു മുറിക്ക് എത്രയാണ് വാടകയെന്ന് ചോദിച്ച ആരാധകനോട് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ കൈയടി നേടുന്നത്.
ആരാധകരുമായി സംവാദിക്കാൻ ട്വിറ്ററിൽ ആസ്ക് മി എനി തിംഗ് എന്നൊരു സെഷൻ ഷാരൂഖ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി അദ്ദേഹത്തോട് ആരാധകർക്ക് എന്തും ചോദിക്കാം. ഇത്തരത്തിൽ സംവാദത്തിനെത്തിയ ഒരു ആരാധകന്റെ ചോദ്യമിതായിരുന്നു. സാർ, മന്നത്തിലെ ഒരു മുറി എനിക്ക് വാടകയ്ക്ക് വേണം, എത്രയാണ് വാടക.
30 വർഷത്തെ കഠിനാധ്വാനം വേണ്ടിവരും എന്നായിരുന്നു ഷാരൂഖ് നൽകിയ മറുപടി. താരത്തിന്റെ വാക്കുകളെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.