തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിനെതിരേ കേസെടുത്ത് പോലീസ്. തനിക്കെതിരേ തരൂർ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് ശശി തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ആരോപണവുമായി ബന്ധപ്പെട്ട് തെളിവില്ല എന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തരൂരിന് താക്കീത് നൽകിയിരുന്നു. തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപി വാദവും കമ്മീഷൻ നിരാകരിച്ചു.