കെ.സി-വി.ഡി  കൂ​ട്ടു​കെ​ട്ടി​നെ​തി​രേ എം​പി​മാ​ര്‍; മു​ഖ്യ​മ​ന്ത്രി​ക്കു​പ്പാ​യം ത​യ്പ്പി​ച്ച​വ​രാ​ണ് തരൂരിന്‍റെ വി​ല​ക്കി​ന് പി​ന്നി​ലെ​ന്ന് തുറന്നടിച്ച് കെ മു​ര​ളീ​ധ​രൻ


കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ പ​ര്യ​ട​ന​ത്തി​ല്‍നി​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വി​ല​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ.​

കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​ത്തി​നു പു​തി​യ മാ​നം ന​ല്‍​കാ​ന്‍ ഈ ​വി​വാ​ദം വ​ഴി​വ​ച്ചു.​ ശ​ശി ത​രൂ​രി​ന് അ​നു​കൂ​ല​മാ​യി കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പിയും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​രൂ​ര്‍ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന പ്ര​തീ​തി അ​ണി​ക​ളി​ല്‍ സു​ഷ്ടി​ക്കാ​നാ​യി.

കോ​ഴി​ക്കോ​ട്ടെ പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വ​ന്‍ പ​ങ്കാ​ളി​ത്ത​വും നേ​തൃ​ത്വ​ത്തെ മാ​റി​ച്ചി​ന്തി​പ്പിക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു.പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍നി​ന്ന് ത​രൂ​രി​നെ വി​ല​ക്കി​യ​തി​ന്‍റെ പേ​രു​ദോ​ഷം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും അ​ല​ട്ടു​ന്നു​ണ്ട്.

ത​രൂ​രി​ന്‍റെ സ്വീ​കാ​ര്യ​ത ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ഭാ​വി​ക്ക് വി​ല​ങ്ങു​ത​ടി​യാ​വു​മെ​ന്ന ഭ​യം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കു​ണ്ട്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി.​ സ​തീ​ശ​നെ​യും ഉ​ന്നം​വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​പ്പാ​യം ത​യ്പ്പി​ച്ച​വ​രാ​ണ് വി​ല​ക്കി​ന് പി​ന്നി​ലെ​ന്ന മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ര്‍​ശം വ​ന്ന​ത്.​ എം.​കെ.​ രാ​ഘ​വ​ന്‍​ എംപി ​തു​ട​ക്കം മു​ത​ല്‍ ത​ന്നെ ത​രൂ​രി​നൊ​പ്പ​മാ​ണ്.

Related posts

Leave a Comment