തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ പരാതിയിൽ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍.
രാജീവ് ചന്ദ്രശേഖറിന് അതേ മാര്ഗമുള്ളെങ്കില് ആകട്ടെ. തോല്‍ക്കുമെന്നതിന്റെ തെളിവാണ് തനിക്കെതിരെ നൽകിയ കേസെന്നും തരൂർ പറഞ്ഞു. അതേസമയം ഇടതുപക്ഷം കളിക്കുന്നത് ആർക്കു വേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേർത്തു.രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ തനിക്കെതിരേ തരൂർ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് തരൂരിനെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് ശശി തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ആരോപണവുമായി ബന്ധപ്പെട്ട് തെളിവില്ല എന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തരൂരിന് താക്കീത് നൽകിയിരുന്നു. തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപി വാദവും കമ്മീഷൻ നിരാകരിച്ചു.