ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആകാവുന്നതാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് വിധേയനായതിനു തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന.
370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കാഷ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കാഷ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാഷ്മീരിലും മറ്റുമുള്ള പാക്കിസ്ഥാന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേ തരത്തിലുള്ള കാര്യങ്ങള്‍ത്തന്നെയാണ് ഇപ്പോള്‍ ജമ്മു കാഷ്മീരില്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്ന് ശശി തരൂര്‍ പറഞ്ഞു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.
അയിരുന്നു തരൂര്‍ പറഞ്ഞത്.തേസമയം താന്‍ മോദി അനുകൂല പ്രസ്താവന നടത്തിയെന്ന് ചോദ്യം ഇന്നലെയും മാധ്യമങ്ങല്‍ തരൂരിനോട് ഉന്നയിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനായിരുന്നു. മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിക്കുന്നതാണ് പ്രശ്നമെന്നാണ് അദ്ദേഹം പറഞ്ഞ്. താന്‍ ചൂണ്ടിക്കാട്ടിയ വിഷയം മോദി എന്തുകൊണ്ട് വോട്ടര്‍മാരുടെ പിന്തുണ തേടുന്നു എന്നതാണെന്നും കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ പോലും നഷ്ടമാകുന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായിരുന്നു ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനം മോദി സ്തുതി ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നപ്പോള്‍ പറഞ്ഞത്. മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളും വിമര്‍ശനം ഉന്നയിച്ചു. അതേസമയം വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ നിര്‍ബന്ധിക്കുകയായിരുന്നു.