ഏനാമാവ്: ഔഷധ സസ്യമായ ശതവാരിയിൽ പൂക്കൾ വിരിഞ്ഞത് അപൂർവ കാഴ്ചയായി. ഇന്ത്യയിലും ഹിമാലയത്തിലും ഉടനീളം കാണപ്പെടുന്ന ശതാവരി ഇനമാണ് ശതാവരി റേസ്മോസസ്.
ആവാസ വ്യവസ്ഥയുടെ നാശം, വനനശീകരണം എന്നിവ കാരണം ഈ ചെടി ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
നൂറു ഭർത്താക്കന്മാരുള്ള സ്ത്രീയെന്നാണ് ശതാവരിയുടെ അർഥം. ഇലയുടെ ഘടനയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നിട്ടുള്ളത് എന്ന് പറയുന്നു. ആയുർവേദ വൈദ്യത്തിൽ ശതാവരിക്ക് ഏറെ പ്രധാന്യമുണ്ട്.
ശതവാരി കിഴങ്ങും വേരുമെല്ലാം സ്ത്രീകളുടെ വിവിധ രോഗങ്ങൾക്കു ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ദഹനക്കേട് തുടങ്ങിയ മരുന്നുകളിലും ഇത് ഉപയോഗിക്കുന്നതിനാൽ പല രാജ്യങ്ങളിലും ശതവാരി കൃഷി ചെയ്യുന്നുണ്ട്.
വെങ്കിടങ്ങ് പഞ്ചായത്തിലെ ഏനാമാക്കൽ പെരുമാട്ടിൽ ബെൻസന്റെ വീട്ടിലും എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര മൂക്കൻ ബാബുവിന്റെ വീട്ടിലുമാണ് ശതവാരി പൂവിട്ട് നിൽക്കുന്നത്.