ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചു പറയുകയാണെങ്കില്‍ അത്രയ്ക്കും സ്വാഭാവികവും ആകര്‍ഷകവുമായ അഭിനയമുള്ള നടനാണെന്ന് പറയാം.
ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ദുല്‍ഖര്‍ ചെറിയ ടിപ്പുകൾ പറഞ്ഞു തന്നു. ഓരോ കഥാപാത്രത്തിനും ഓരോ യാത്രയുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
സംവിധായകന് ആക്ഷന്‍ എന്ന് പറയുമ്പോള്‍ പെട്ടെന്ന് കഥാപാത്രത്തിലേക്ക് മാറുകയല്ല വേണ്ടത്.
അതിന് മുന്‍പു തന്നെ ആ കഥാപാത്രം എങ്ങനെയായിരിക്കും ചിന്തിക്കുക, അല്ലെങ്കില്‍ ആ കഥാപാത്രം കടന്നുപോവുന്ന മാനസികാവസ്ഥ എന്താണെന്നൊക്കെ അറിയാന്‍ ശ്രമിക്കണം.
നമ്മള് പെര്‍ഫോം ചെയ്യുന്നതിന് മുന്‍പു തന്നെ അത് നമ്മളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കണം എന്നും ദുല്‍ഖര്‍ പറഞ്ഞുതന്നു. അതിന് ശേഷം മുതല്‍ ഞാനും അങ്ങനെ തന്നെ പിന്തുടര്ന്ന് വരികയാണ്. – ഷോൺ