കൊച്ചി: ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം കലാശിച്ചത് അടിപിടിയിലും കത്തിക്കുത്തിലും. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള റസ്റ്ററന്റില്‍ വ്യാഴാഴ്ച രാത്രിയിലാണ് അക്രമം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍(25), ചെറുകുളം നിഥിന്(27), അണിയങ്കര വിഷ്ണു(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കടയില്‍ 30,000ത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
കടയുടമ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തെ പ്രവര്‍ത്തിക്കാത്ത ഇഷ്ടികക്കളത്തില്‍ നിന്നും കപ്പത്തോട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
യുക്രെയിനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഉച്ചയോടെ എത്തും; സുരക്ഷിതരായി മടങ്ങിയെത്തുന്നത് 17 മലയാളികൾ ഉൾപ്പെടെ 427 ഇന്ത്യക്കാർ