ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ.ആർ.നായരിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്തത ഉണ്ടായത്. എറണാകുളം കാക്കനാട് ഹോട്ടലിൽ നിന്നാണ് യുവാവ് ഷവർമ കഴിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യ വിഷബാധ എൽക്കുകയും പിന്നാലെ ഹൃദയഘാതം ഉണ്ടാവുകയും വിഷബാധ കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
യുവാവിന്റെ പരാതിയിൽ ഷവർമ വിറ്റ ഹോട്ടൽ അടച്ചുപൂട്ടാൻ തൃക്കാക്കര നഗരസഭ നിർദേശം നൽകി. സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഹോട്ടലിൽ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഷവർമ കഴിച്ചതിന് ശേഷമാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് രാഹുൽ പറഞ്ഞു. രാഹുലിന്റെ മൊഴി പ്രകാരം ആശുപത്രിയിൽ നിന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.