ഇടുക്കി: നെടുങ്കണ്ടത്ത് ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേരെ ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
നെടുങ്കണ്ടം കിഴക്കേകവലയില്‍ പ്രവര്‍ത്തിക്കുന്ന കാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍നിന്നാണ് ഇവര്‍ ഷവര്‍മ വാങ്ങിയത്.
ഇതേതുടർന്ന് ഏഴുവയസുള്ള കുട്ടിക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് വീട്ടിലെ മറ്റ് രണ്ട് പേരും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടി.
ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ പലയിടങ്ങളും വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു.