എം.​വി.​ ഗോ​വി​ന്ദ​നു സേ​വാ​ഭാ​ര​തി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വ​ക ഷാ​ള്‍; വി​വാ​ദം ക​ത്തു​ന്നു; ഈ വ്യവസായി പാ​ർ​ട്ടി​ക്ക്  ല​ക്ഷ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ന്നയാൾ; വാട്സാപ്പ്ഗ്രൂപ്പുകൾ ചർച്ച പൊടിപൊടിക്കുന്നു


കൊ​യി​ലാ​ണ്ടി(​കോ​ഴി​ക്കോ​ട്): പ്ര​തി​രോ​ധ ജാ​ഥ​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന് ആർഎസ്എസി ന്‍റെ സേവനവിഭാഗമായ സേ​വാ​ഭാ​ര​തിയുടെ പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ള്‍ അ​ണി​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം ക​ത്തു​ന്നു.​

സേ​വാ​ഭാ​ര​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ഹി​ന്ദു എ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​യും കൊ​യി​ലാ​ണ്ടി​യി​ലെ സ്റ്റീ​ൽ, സി​മ​ന്‍റ് വ്യ​വ​സാ​യി​യു​മാ​യ രാ​ജീ​വ​ൻ എ​ന്ന​യാ​ളാ​ണ് സം​സ്ഥാ​ന ജാ​ഥ​യി​ലെ വി​ഐ​പി സീ​റ്റി​ൽ ഇ​രി​പ്പി​ടം ഉ​റ​പ്പി​ച്ച​ത്.

25-​നാ​യി​രു​ന്നു പ്ര​തി​രോ​ധ ജാ​ഥ​യു​ടെ കൊ​യി​ലാ​ണ്ടി​യി​ലെ സ്വീ​ക​ര​ണം. സ്വീ​ക​ര​ണ​ത്തി​നുശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വ​ലി​യ ച​ർ​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ചൂ​ടേ​റി​യ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.​നി​ര​വ​ധി പേ​ർ ഫേ​സ് ബു​ക്കി​ലൂ​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്വീ​ക​ര​ണ യോ​ഗ​ത്തി​നെ​ത്തി​യ എം​എ​ൽ​എ​യും കൊ​യി​ലാ​ണ്ടി​യി​ലെ മ​റ്റ് നേ​താ​ക്ക​ളും വ്യ​വ​സാ​യി​യെ ​അ​ങ്ങോ​ട്ട് പോ​യി ഇ​യാ​ളെ ഹ​സ്ത​ദാ​നം ചെ​യ്ത​തും പ്ര​ത്യേ​കം വി​വാ​ദ​മാ​യി.

ഇ​ത് സം​ബ​ന്ധി​ച്ച് പ​ല​രും പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​ക്ക് ഇ​യാ​ൾ ല​ക്ഷ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ന്ന​താ​യാ​ണ് വി​വ​രം.

അ​തി​ൽ പ​കു​തി​യും പാ​ർ​ട്ടി ഫ​ണ്ടി​ലേ​ക്ക് കി​ട്ടു​ന്നി​ല്ല എ​ന്നും നേ​താ​ക്ക​ളു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും അ​ണി​ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്.

സി​പി​എം കൊ​യി​ലാ​ണ്ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ണ് ഇ​യാ​ളെ സ്‌​റ്റേ​ജി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. ഏ​രി​യാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ സെ​ക്ര​ട്ടേറിയ​റ്റ് അം​ഗ​വും ഇ​യാ​ളു​മാ​യ ന​ല്ല അ​ടു​പ്പ​ത്തി​ലാ​ണ്.

​ജാ​ഥാ ലീ​ഡ​റെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ജി​ല്ലാ ക​മ്മി​റ്റി, സെ​ക്ര​ട്ടേറിയറ്റ് അം​ഗ​ങ്ങ​ളു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും പേ​രെ​ടു​ത്താ​ണ് വി​ളി​ച്ച​ത്. പി​ന്നീ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ പേ​രും, ഒ​ടു​വി​ൽ രാ​ജീ​വ​ൻ എ​ന്ന പേ​രും വാ​യി​ച്ചു.

ലോ​ക്ക​ൽ സെ​ക്ര​ട്ട​രി​മാ​രു​ടെ പേ​ര് വാ​യി​ച്ചി​ല്ലെ​ങ്കി​ലും സി​മ​ന്‍റ് വ്യ​വ​സാ​യി​യു​ടെ പേ​ര് വാ​യി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ഇ​യാ​ളെ സ്റ്റേ​ജി​ലേ​ക്ക് ക​യ​റ്റി​യ നേ​താ​വി​നെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന​യ​ച്ച ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

 

Related posts

Leave a Comment