ഏറെ കൊട്ടിഘോഷിച്ച് കോഴിക്കോട് നഗരത്തിലിറക്കിയ ഷി ടാക്സികള്‍ വിജയപഥത്തിലെത്തുന്നില്ല. സാമൂഹികനീതി വകുപ്പിന്റെ സംരംഭമായ ജെന്‍ഡര്‍ പാര്‍ക്കിനുകീഴില്‍ ഇറക്കിയതാണ് ഷി ടാക്സികള്‍. രണ്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ടാക്സി വാങ്ങിയതിന്റെ വായ്പപോലും അടച്ചുതീര്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് വനിത ടാക്സി െ്രെഡവര്‍മാര്‍. കൂടാതെ പുരുഷ ടാക്സി െ്രെഡവര്‍മാരുടെ മാനസികപീഡനവും ഭീഷണികളും ഇവര്‍ക്ക് തിരിച്ചടിയാണ്. പദ്ധതി തുടങ്ങിയപ്പോള്‍ കാണിച്ചതിന്റെ ആവേശത്തിന്റെ 10 ശതമാനം പോലും ഇപ്പോള്‍ അധികൃതര്‍ തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നാണ് വനിത െ്രെഡവര്‍മാരുടെ പരാതി. ആവശ്യത്തിന് പ്രചാരണം നല്കിയാല് തങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റം വരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
പുരുഷന്മാര് ആരും ഷീ ടാക്സികളില്‍ കയറാത്തതും ദുരിതകാരണമാകുന്നു എന്നാണ് വനിതാ ഡ്രൈവര്‍മാര്‍ പറയുന്നത്. 2015 ജനുവരി 23നാണ് നഗരത്തില്‍ പിങ്കും വെള്ളയും കലര്‍ന്ന കാറുകളില്‍ വനിതകള്‍ വളയം പിടിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിജയമായതുപോലെ ഷി ടാക്സിക്ക് കോഴിക്കോട് നഗരത്തില്‍ ഒട്ടുംതന്നെ ക്ളച്ച് പിടിക്കാനായില്ല. നാലുപേരാണ് ഷി ടാക്സിയുമായി രണ്ടുവര്‍ഷം മുമ്പ് രംഗത്തെത്തെിയത്. ഡ്രൈവറെ വച്ച് ഓടിച്ചിരുന്നവരില്‍ മിക്ക ഷി ടാക്സി ഉടമകളും ഇപ്പോള്‍ ഡ്രൈവര്‍മാരെ മാറ്റി സ്വയം വണ്ടി ഓടിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം റെയില്‍വേ സ്റ്റേഷനില്‍ ഒരു വനിതാ ഡ്രൈവറുടെ കാറിന്റെ താക്കോല്‍ മറ്റൊരു ടാക്സി െ്രെഡവര്‍ ബലമായി ഊരിവാങ്ങുകയും, സ്റ്റേഷന് പരിസരത്ത് ബഹളമുണ്ടാവുകയും ചെയ്തിരുന്നു.
നഗരകേന്ദ്രമായി വണ്ടി ഓടിക്കുന്നവര്‍ക്ക് പോലും ആഴ്ചയില്‍ ശരാശരി ഒന്നോ രണ്ടോ ഓട്ടമാണ് കിട്ടുന്നത്. ടാക്സിക്കൂലിയുടെ 13 ശതമാനം ജെന്‍ഡര്‍ പാര്‍ക്കിനുള്ളതാണ്. തുടക്കത്തില്‍ വലിയ പ്രചാരണം ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് പലരും ഈ രംഗത്തേക്കു വന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഷി ടാക്സിക്കാര്‍ക്കുള്ള പാര്‍ക്കിങ് അനുമതി ജെന്‍ഡര്‍ പാര്‍ക്ക് നേരിട്ട് റെയില്‍വേ അധികൃതരില്‍ നിന്ന് നേടിയിരുന്നു. എന്നാല്‍, പുരുഷെ്രെഡവര്മാര് ഇവരുമായുണ്ടാക്കുന്ന പ്രശ്നങ്ങളെയും തര്‍ക്കത്തെയും തുടര്‍ന്ന് റെയില്‍വേ അനുമതി റദ്ദ് ചെയ്യുകയായിരുന്നുവെന്ന് ജെന്‍ഡര്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.