മുവാറ്റുപുഴ: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടോയ് ലറ്റ് അടച്ചിട്ടത് യാത്രക്കാര്‍ക്ക് ദുരിതമായി. മുവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ നഗരസഭ പാര്‍ക്കിനോട് ചേര്‍ന്നാണ് ഷീ ടോയ് ലറ്റ്.
ദിവസേന യാത്രക്കാരും ജോലിക്കാരുമായി നഗരത്തിലെത്തുന്ന നൂറുകണക്കിന് സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ ഗുണകരമായിരുന്നു. എന്നാല്‍ ഒരാഴ്ച്ചയിലേറെയായി ഷീ ടോയ്ലറ്റ് അടച്ചിട്ടിരിക്കുകയാണ്.
നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാര്‍ക്കായിരുന്നു ഷീ ടോയ് ലറ്റ് തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. ജീവനക്കാരുടെ അഭാവം മൂലമാണ് ഷീ ടോയ് ലറ്റ് അടച്ചിട്ടിരിക്കുന്നതെന്നു പറയുന്നത്.
ഇതോടെ നിരവധി സ്ത്രീകളാണ് ദുരിതത്തിലായിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലാത്തതിനാല്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ പ്രാഥമികാവശ്യം നിറവേറ്റാന്‍ ബുദ്ധിമുട്ടുകയാണ്.
ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന നഗരത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്റെ അപര്യാപ്തത ഏറെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കച്ചേരിത്താഴത്ത് മാത്രമാണ് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്.
തിരക്കേറിയ സ്ഥലത്ത് കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ഷീ ടോയ് ലറ്റ് ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടോയ്ലറ്റ് പിന്നീട് പലപ്പോഴും തുറക്കാത്ത അവസ്ഥ വന്നിരുന്നു.
ഇപ്പോള്‍ ഒരാഴ്ച്ചയായി പ്രവര്‍ത്തിക്കുന്നില്ല. അടിയന്തിരമായി ഷീ ടോയ് ലറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.