ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങള്‍ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റിയിട്ടുള്ളവരാണ്. ഊട്ടിയില്‍ മകനൊപ്പം കഴിയുമ്പോഴാണ് മലയാളത്തിലെ പ്രിയ നടി ഷീലയെ തേടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫര്‍ എത്തുന്നത്.
എന്നാല്‍ സുഹൃത്തുക്കളോടും മറ്റും ആലോചിച്ച ശേഷം ഷീല രാഷ്ട്രീയക്കാരോട് നോ പറയുകയായിരുന്നു. നിര്‍ണായ തീരുമാനമെടുക്കാന്‍ ഷീലയെ സഹായിച്ചതാവട്ടെ മറ്റൊരു പ്രമുഖ നടി ശാരദയും.
രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്ന് ഷീല വെളിപ്പെടുത്തി. ഒരു മാഗസിനു വേണ്ടി ഇരുവരും ഒന്നു ചേര്‍ന്നപ്പോഴാണ് ഈ കഥ വെളിയില്‍ വന്നത്. സിനിമയേക്കാള്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നവര്‍ക്കേ രാഷ്ട്രീയം വഴങ്ങുകയുള്ളൂ സ്‌ട്രെയിറ്റ് ഫോര്‍വേഡായ ഷീലയ്ക്ക് ഇതു പറ്റില്ലെന്നും ശാരദ പറഞ്ഞു.
തെലുങ്ക് ദേശം പാര്‍ട്ടിയുടെ മുന്‍ എംപിയായിരുന്ന ശാരദയുടെ വാക്കുകള്‍ തള്ളിക്കളയാന്‍ ഷീലയ്ക്കായില്ല. അങ്ങനെ ഷീലയുടെ രാഷ്ട്രീയപ്രവേശം അടഞ്ഞ അധ്യായമായി മാറുകയും ചെയ്തു.