തിരുവനന്തപുരം: മലയാള സിനിമാ താരങ്ങൾ ഒരു സിനിമയുടെ പ്രതിഫലം എങ്കിലും പ്രളയദുരിതാശ്വാസത്തിലേക്കായി നൽകണമെന്ന് മുതിർന്ന നടി ഷീല. ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനു താരനിശ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
നാല് കോടിയുടെ വാഹനങ്ങൾ ഉപയോഗിക്കുന്ന താരങ്ങൾ എന്തുനൽകിയെന്ന് ആലോചിക്കണമെന്ന് ഷീല പറഞ്ഞു. മറ്റ് ഭാഷയിലെ താരങ്ങൾ നൽകിയ തുകപോലും മലയാള സിനിമാ താരങ്ങൾ നൽകിയില്ല. ജനങ്ങൾ ടിക്കറ്റെടുക്കുന്ന കാശുകൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന് താരങ്ങൾ മനസിലാക്കണം.
എല്ലാ താരങ്ങളും ചേർന്ന് താരനിശ നടത്തി അതിൽനിന്നും ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഷീല ആവശ്യപ്പെട്ടു.