പഴയ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആര്‍ട്ടിസ്റ്റുകളെല്ലാം ചെന്നെയിലായിരുന്നു. ഞാന്‍, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു.
കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകള്‍ കേരളത്തിലായിരുന്നു.
അവര്‍ അവിടെ വന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി.
ഇവിടെ കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ശാരദയെയും ടി.ആര്. ഓമനയെയും എപ്പോഴും ഫോണ്‍ വിളിച്ച് സംസാരിക്കും. ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. -ഷീല