ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ടിവിയിൽ വാർത്തയൊക്കെ കണ്ടപ്പോള്‍ ഭയങ്കര അദ്ഭുതവും സങ്കടവും തോന്നിയെന്ന് നടി ഷീല. പരാതിയുമായി പൊലീസിന്റെ അടുത്ത് പോയാലും കോടതിയില്‍ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്.
ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള് ഉടനെ സെല്‍ഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാല്‍ റിക്കാർഡ് ചെയ്ത് വെക്കാനാകുമോ.
എങ്ങനെയാണ് തെളിവ് കാണിക്കുക. ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവർ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയില്‍ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു എന്ന് ഷീല പറഞ്ഞു.