പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കില്‍ അവരെ വച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരെയെന്ന്ന ഷീല. നിങ്ങള്‍ക്ക് ബെന്‍സ് വേണമെങ്കില്‍ ബെന്‍സ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കില്‍ ഓട്ടോറിക്ഷ വാങ്ങണം.
കൂടുതല്‍ പൈസ ചോദിക്കുന്നുണ്ടെങ്കില്‍ പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കൂ. എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാര്‍ക്കും നടന്മാര്ക്കും തുല്യപ്രതിഫലം കൊടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഹീറോ വര്‍ഷങ്ങളായി സിനിമയില്‍ നില്ക്കുന്ന ആളുകളാണ്.
ഹീറോയിന് കുറച്ച് കാലത്തേക്കേ ഉള്ളൂ. അവര്‍ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്. എനിക്ക് അത് സംസാരിക്കാന്‍ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി. എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്തുപറ്റി.
അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവര്‍ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഹേമ കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ച നല്ല ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അവരെല്ലാം ചാന്‍സ് ഇല്ലാതെ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്.
ഡബ്ല്യുസിസിയുടെ വരവൊക്കെ നല്ലതായിരുന്നു. പെണ്ണുങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടന നല്ലതാണ്. പെണ്ണുങ്ങള്‍ക്കേ പെണ്ണുങ്ങളുടെ ദുഃഖം മനസിലാകൂ. എന്തെങ്കിലും ഒരു കാര്യം പറയാന്‍ പെണ്ണുങ്ങളുടെ സംഘടന ഉള്ളത് നല്ലതാണ്. അതിന് എന്തിനാണ് ആണുങ്ങളെ മാറ്റി നിര്‍ത്തുന്നത്. ആണുങ്ങളില്‍ നല്ലവരില്ലേ. ആണുങ്ങള് എല്ലാവരും ചീത്തയാണോ.
ഡബ്ല്യൂസിസി സവാളയെ പോലെയാണ്. അതിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്നാല്‍ അവസാനം ഒന്നുമുണ്ടാകില്ല. അതുപോലെയാണ് ഡബ്ല്യുസിസി. അതുകാരണം അതിനെപ്പറ്റി ഒന്നും മിണ്ടേണ്ട. ആരും അതിനെപ്പറ്റി സീരിയസായി സംസാരിക്കുന്നില്ല.
അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതെന്റെ കുടുംബമാണ്. അതിനെപ്പറ്റി ഞാന്‍ മോശമായി ഒന്നും സംസാരിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്യുന്നതിന് എല്ലാവരെയും മോശം പറയേണ്ട കാര്യമില്ലല്ലോ എന്ന് ഷീല പറഞ്ഞു.