ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷീലു ഏബ്രഹാം. 2013 മുതലാണ് താരം സിനിമയില്‍ സജീവമായി തുടങ്ങിയത്.
നഴ്സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എന്ന് താരം തെളിയിച്ചിട്ടുണ്ട്.
നര്‍ത്തകി എന്ന നിലയില്‍ നിരവധി സംസ്ഥാന, സര്‍വകലാശാലാ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ഇക്കാലയളവില്‍ ഷീലു അഭിനയിച്ചു.
തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും മുന്‍പ് ഷീലു തുറന്നുപറഞ്ഞിരുന്നു. നിര്‍മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്.
പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഒരു യാത്രക്കിടെ വിമാനത്താവളത്തില്‍ വെച്ചാണ് ആദ്യമായി തമ്മില്‍ കാണുന്നതെന്നും അവിടെവെച്ച് അദ്ദേഹം വന്ന് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലായി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നുവെന്നും ഷീലു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിക്കിടെ ഷീലു പങ്കുവെച്ച കുടുംബവിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
സമ്പന്നയാണെങ്കിലും തനിക്ക് ഷോപ്പിംഗ് അധികം ഇഷ്ടമല്ലാത്തതിന്റെ കാരണവും ഷീലു തുറന്നു പറയുന്നുണ്ട്.
ഷീലുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഷോപ്പിംഗിനോട് അധികം താല്പര്യമില്ലാത്ത ആളാണ് ഞാന്‍. കാരണം എനിക്ക് ഒസിഡി ഉണ്ട്.
അതുകൊണ്ട് എല്ലാം കൃത്യമായി വെയ്ക്കണം. ഇല്ലെങ്കില്‍ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാന്‍ അങ്ങനെ അധികം തുണികള്‍ വാങ്ങാന്‍ പോകാറില്ലെന്നും ഷീലു പറയുന്നു.
പൊതുവെ നമ്മള് കടയില്‍ പോയി തുണി വാങ്ങുമ്പോള്‍ അത് ഇട്ടു നോക്കണം, അത് ചിലപ്പോള്‍ ഒരുപാട് പേര് അതുപോലെ ഇട്ടുനോക്കിയിട്ടുള്ളത് ആയിരിക്കും.
ആ ചിന്ത മനസിലേക്ക് കയറി വരും. അതോടെ വസ്ത്രം ഇട്ടു നോക്കുമ്പോള്‍ കഴുത്തൊക്കെ ചൊറിയുന്നത് പോലെ തോന്നും.
സത്യത്തില്‍ അതൊക്കെ മനസിന്റെ പ്രശ്നമാണ്. അതുകൊണ്ട് അങ്ങനെ വസ്ത്രങ്ങള്‍ അധികം വാങ്ങാറില്ലെന്നും അഥവാ വാങ്ങിയാലും അത് കഴുകി മാത്രമേ ഉപയോഗിക്കുക ഉള്ളുവെന്നും താരം പറയുന്നു.
ഷീലു താമസിക്കുന്നത് ഒരു അത്യാഡംബര ഭവനത്തിലാണ്. ലിഫ്റ്റ്, തിയറ്റര്‍, ജിം എല്ലാം വീട്ടിനുള്ളില്‍ തന്നെയുണ്ട്.
താരത്തിന്റെ ജന്മദിനം ഈയടുത്താണ് ആഘോഷിച്ചത്. അന്ന് ഭര്‍ത്താവ് എബ്രഹാം ശീലുവിന് നല്‍കിയത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 42 ലക്ഷം മുതല്‍ 46 ലക്ഷം വരെയാണ് മിനി കൂപ്പര്‍ കണ്ട്രിമാന് എന്ന അത്യാഡംബര കാറായിരുന്നു.
ഷീലുവിനും അബ്രഹാമിനും ഒരു മകനും മകളുമാണ് ഉള്ളത്. ഷീലു കൂടുതലായും അഭിനയിച്ചിരിക്കുന്നത് ഭര്‍ത്താവ് നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളിലാണ്.
ഡോമിന് ഡി സില്‍വ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്റ്റാര്‍ എന്ന സിനിമയിലാണ് ഷീലു ഏറ്റവും ഒടുവിലായി അഭിനയിച്ചത്.