ഇന്നത്തെപ്പോലെ പ്രണയത്തില്‍പ്പെട്ട് പോകാനുള്ള സാഹചര്യം പണ്ടൊക്കെ കുറവാണ്. അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും സ്കൂളിലാണ് പഠിച്ചത്.
പിതാവും കര്‍ക്കശക്കാരൻ. ഒരു പുഞ്ചിരിയിലൊക്കെയാണ് അന്നത്തെ പ്രണയം. സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ട് മൂന്ന് പ്രണയലേഖനം കിട്ടിയിരുന്നു.
ഒരാളോട് ചെറിയൊരു താല്പര്യം എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് അയാള്‍ തന്ന ലൗ ലെറ്റര്‍ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് വീട്ടില്‍ കൊണ്ട് പോയി വായിക്കാന്‍ നോക്കി.
വാതില്ക്കല് ചാച്ചന് ഒരു പോലീസുകാരനെ പോലെ നില്ക്കുന്നുണ്ടായിരുന്നു. പുസ്തകം വാങ്ങി അതിലെ കത്ത് പുള്ളി കണ്ടുപിടിച്ച് വായിച്ചു.
മുറ്റത്തുനിന്ന കാപ്പിമരത്തിന്റെ വടി ഒടിച്ച് ചാച്ചന് തലങ്ങും വിലങ്ങും അടിച്ചു. ഒച്ച കേട്ട് ഓടി വന്ന അമ്മയ്ക്കും ഒന്ന് രണ്ടെണ്ണം കിട്ടി.
എന്നോട് വീട്ടില്‍ കയറേണ്ടെന്ന് പറഞ്ഞിട്ട് കുറച്ചുനേരം പുറത്ത് നിര്‍ത്തി. ഞാന്‍ വരാന്തയില്‍ ഇരുന്നു.
ഇനിയിങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ചാച്ചനോട് മാപ്പ് പറയാന്‍ അമ്മച്ചി പറഞ്ഞു. അങ്ങനെ നിവൃത്തിയില്ലാതെ പോയി മാപ്പ് പറഞ്ഞ് വീടിനകത്ത് കയറി.
-ഷീലു ഏബ്രഹാം